Saturday, 24 September 2022

ദയവായി

ഞാനെന്നെ സ്നേഹിച്ചില്ലെന്നതായിരുന്നെന്റെ  തോൽവിയെന്നും...

എനിക്ക് പോലും ഞാനൊരു ഭാരമാകുകിൽ, ലോകത്തിന് ഞാനെത്ര ഭീമശാപം?

എന്റെ തെറ്റുകളെ ഞാൻ സ്വയം പൊറുത്തില്ലെങ്കിൽ മറ്റാർക്ക് കഴിയും എന്നിൽ കനിയുവാൻ?

എന്നെ ഞാനിനി ഒരല്പം സ്നേഹിക്കട്ടെ, എന്നോട് ഞാനെങ്കിലും കരുണ കാണിക്കട്ടെ...

എന്നിൽ നിറയുന്ന സ്നേഹത്തിൽ ഒരു നുള്ള് ഞാനും നുണയട്ടെ. 

എന്നെ ഞാനൊരല്പം സ്നേഹിക്കട്ടെ...

എന്നോടായ് ഞാൻ സ്വയം ഒരല്പം ദയവോടെ പെരുമാറട്ടെ...

മാറിനിൽക്കൂ ക്രൂരലോകമേ ഒരല്പം സ്നേഹം ഞാൻ എനിക്കും പകരട്ടെ



എന്നോ മറന്നു പോയ ചില ഓർമ്മകൾ പോലെ...

എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ...

എന്നോ ദാഹിച്ചു വലഞ്ഞൊരു നിമിഷത്തിൽ കൈക്കുമ്പിളിൽ നിറഞ്ഞ കിണർവെള്ളം പോലെ...

ഏതോ ഒരു പുസ്തകാലയക്കോണിൽ ഹൃദയത്തെ സ്പർശിച്ച അക്ഷരജാലം പോലെ...

എരിയുന്ന മനസ്സിലും പ്രത്യാശ നിറച്ചൊരു സ്വപ്നാടനം പോലെ...




എവിടെയോ ലഭിച്ചൊരു ആശ്വാസസ്നേഹം തേടുന്നു മനം...